Thursday, June 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്ന് കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍

ബഹ്‌റൈനില്‍ ഇന്ന് കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍

മനാമ: ഇന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നടക്കുന്ന കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ എവിടെയെല്ലാമാണെന്ന് അറിയാം. വൈകുന്നേരം നാലു മണി മുതല്‍ പരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.

  • സിറ്റി സെന്‍ട്രല്‍ മാള്‍
  • സീഫ് മാള്‍, അരാദ്
  • വാദി അല്‍ സലാം ഹാള്‍, കരനാഹ്

മൊബൈല്‍ യൂണിറ്റ് (നാലു മണി മുതല്‍)

  • മുഹറഖ് സൂഖ്
  • അഅലി വാക്ക് വെ

ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌പേര്‍ട്‌സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ, എട്ടോ സൈറ്റുകളില്‍ ആരോഗ്യമന്ത്രാലയം ദിവസേന റാന്‍ഡം ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലേയും പരിശോധനകളുടെ എണ്ണം 300നും 400നും ഇടയിലാണ്. ആകെ 2000ത്തിനും 2300നും ഇടയില്‍ ദിവസേന റാന്‍ഡം ടെസ്റ്റുകള്‍ നടക്കുന്നുണ്ട്.

Most Popular