Sunday, September 26, 2021
Home Gulf Bahrain റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ച് ബഹ്‌റൈൻ

റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ച് ബഹ്‌റൈൻ

മനാമ:കോവിഡ് വ്യാപനത്തെ തുടർന്ന് റെഡ് ലിസ്റ്റിൽ അകപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈൻ താത്കാലികമായി നിർത്തിവച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്റൈനിലേക്ക് പ്രവേശനം സാധ്യമല്ല. എന്നാൽ ബഹ്‌റൈൻ പൗരന്മാർക്കും റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശനം സാധ്യമാണെങ്കിലും വിമാനത്തിൽ കയറുന്നതിന് മുൻപ് പി സി ആർ പരിശോധന നടത്തുകയും ബഹ്‌റൈനിൽ പ്രവേശിച്ച ശേഷം പത്തു ദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാരും വീടുകളിലോ അംഗീകാരം ലഭിച്ചിട്ടുള്ള ഹോട്ടലുകളിലോ ക്വാറന്റൈനിൽ കഴിയണം. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് പ്രസ്തുത നിർദേശങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത്.

ബഹ്‌റൈനിൽ പ്രതിദിനം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ കൂടുതൽ കര്ശനമാക്കുന്നത്.
രാജ്യത്ത് 3,177 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അഞ്ച് സ്വദേശി പുരുഷന്‍മാരും നാല് സ്വദേശി സ്ത്രീകളും രണ്ട് പ്രവാസി പുരുഷന്‍മാരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 820 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,071 പേര്‍ പ്രവാസി തൊഴിലാളികളാണ്.

 

Most Popular