News Flash
X
ബഹറൈനില്‍ ഈ മാസം 28 ന് പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ തുറക്കും

ബഹറൈനില്‍ ഈ മാസം 28 ന് പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ തുറക്കും

personSJ access_timeMonday January 11, 2021
HIGHLIGHTS
പുതിയ ടെര്‍മിനലിന് പ്രതിവര്‍ഷം 14 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

മനാമ: ബഹ്റൈന്‍ വിമാനത്താവളം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ ജനുവരി 28 ന് തുറക്കും. വിമാനത്താവളം വിപുലീകരണ പദ്ധതിയുടെ ഭാഗമായി പുതിയ ടെര്‍മിനല്‍ തുറക്കുന്നതിന് മുമ്പായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ഞായറാഴ്ച അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കുമെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

ബഹ്റൈന്റെ പുതിയ വിമാനത്താവളം കഴിഞ്ഞ മാര്‍ച്ചില്‍ തുറക്കേണ്ടതായിരുന്നു, എന്നാല്‍ കോവിഡ് വൈറസ് വ്യാപനം കാരണം ഉദ്ഘാടനം വൈകിയത്. പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ ജനുവരി 28 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കിരീടാവകാശി അറിയിച്ചു.

നിലവിലുള്ള സൗകര്യത്തേക്കാള്‍ നാലിരട്ടി വലുതാണ് പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍. പുതിയ ടെര്‍മിനലിന് പ്രതിവര്‍ഷം 14 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. സെന്‍ട്രല്‍ യൂട്ടിലിറ്റികളുടെ ഒരു സമുച്ചയം, കാര്‍ പാര്‍ക്കുകള്‍, വിശാലമായ ഷോപ്പിംഗ് ഏരിയ, രണ്ട് റിസപ്ഷന്‍ ഹാളുകള്‍, സ്വകാര്യ ജെറ്റ് ഉടമകള്‍ക്ക് ഒരു വ്യോമയാന സൗകര്യം, വിമാന ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനും അഗ്‌നിശമന സേനയ്ക്കും വേണ്ടിയുള്ള കെട്ടിടം അടക്കം പുതിയ ടെര്‍മിനലില്‍ ഉണ്ടാകും.

SHARE :
folder_openTags
content_copyCategory