Thursday, September 16, 2021
Home Gulf Bahrain ബഹ്‌റൈനിലേക്ക് പോകുന്നവര്‍ കോവിഡ് ടെസ്റ്റിന് 60 ദീനാര്‍ അടക്കണം

ബഹ്‌റൈനിലേക്ക് പോകുന്നവര്‍ കോവിഡ് ടെസ്റ്റിന് 60 ദീനാര്‍ അടക്കണം

മനാമ: ബഹ്‌റൈനില്‍ എത്തുന്ന എല്ലാ പ്രവാസികളും രണ്ട് കോവിഡ് ടെസ്റ്റിനായി 60 ബഹ്‌റൈന്‍ ദീനാര്‍ അടക്കണം. ആദ്യ പരിശോധന ബഹ്‌റൈനില്‍ ഇറങ്ങിയ ഉടനെയും രണ്ടാമത്തെ പരിശോധന 10 ദിവസത്തിനു ശേഷവം നടത്തും. bh.bh/covidpay എന്ന ലിങ്ക് വഴിയോ ബിവെയര്‍ ബഹ്‌റൈന്‍ മൊബൈല്‍ ആപ്പ് വഴിയോ പണമടയ്ക്കാവുന്നതാണ്.

ബഹ്‌റൈനിലെത്തുന്നതിന് മുമ്പ് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. സ്മാര്‍ട്ട് ഫോണില്‍ ബിവെയര്‍ ബഹ്‌റൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റ് ചെയ്തു.

Most Popular