Tuesday, July 27, 2021
Home Gulf Bahrain ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ചു മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു

ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ചു മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു. തൃശൂര്‍ ചെന്ത്രാപിന്നി വെളമ്പത്ത് അശോകന്റെ മകന്‍ രജീബ് (39), വെളമ്പത്ത് സരസന്റെ മകന്‍ ജില്‍സു (31) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ഗുരുതര നിലയില്‍ ചികിത്സയിലാണ്.

റിഫക്കടുത്ത് ഹജിയാത്തില്‍ ന്യൂ സണ്‍ലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേര്‍. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്‌പേര്‍.

ശനിയാഴ്ച രാവിലെ വര്‍ക്ഷോപ്പ് തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മായയാണ് രജീബിന്റെ ഭാര്യ. ഹിരണ്യ മകളാണ്.

Most Popular