Wednesday, June 23, 2021
Home Gulf Bahrain ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി ബഹ്‌റൈന്‍

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി ബഹ്‌റൈന്‍

മനാമ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് വരുമ്പോള്‍ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 48 മണിക്കൂറിനകം പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടത്. സര്‍ട്ടിഫിക്കറ്റില്‍ ക്യആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും കോവിഡിനെതിരായ നാഷനല്‍ മെഡിക്കല്‍ ടാസ്‌ക്ക് ഫോഴ്‌സ് അറിയിച്ചു.

ആറ് വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. ഏപ്രില്‍ 27 മുതലാണ് ഇത് നടപ്പില്‍ വരിക. നിലവിലുള്ള കോവിഡ് മുന്‍കരുതല്‍ നടപടികള്‍ തുടരും. രാജ്യത്തെത്തി അഞ്ചാം ദിവസവും പത്താം ദിവസവും വീണ്ടും പരിശോധന നടത്തണം. ബിവെയര്‍ ബഹ്‌റൈന്‍ ആപ്പ് ആക്ടിവേറ്റ് ചെയ്യണം. കോവിഡ് പരിശോധനാ ഫലം വരും വരെ വീട്ടില്‍ ക്വാറന്റീന്‍ കഴിയുമെന്നതിന് ഫോം പൂരിപ്പിച്ച് നല്‍കുകയും ചെയ്യണം.
ALSO WATCH

Most Popular