
പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ബഹറൈന്‍ പ്രധാനമന്ത്രി
HIGHLIGHTS
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ 2020ലെ 44ാമത് റോയല്‍ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.
മനാമ: ബഹറൈന്‍ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയെ നിശ്ചയിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ 2020ലെ 44ാമത് റോയല്‍ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറക്കിയ തീയതി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുകയും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.