Saturday, September 25, 2021
Home Gulf Bahrain കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി പ്രവാസി സംഘടന

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി പ്രവാസി സംഘടന

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ബഹ്‌റൈന്‍ കേരളീയ സമാജം കരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുന്നു. നിലവില്‍ മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതായും ആദ്യ ചാര്‍േട്ടഡ് വിമാനം തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.05ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഈ വിമാനത്തിലേക്കുള്ള സീറ്റ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച പുറപ്പെടുന്ന പ്രഥമ ചാര്‍ട്ടര്‍ വിമാനത്തില്‍ 169 യാത്രക്കാര്‍ ബഹ്‌റൈനിലേക്ക് പുറപ്പെടും. ഇതു കൂടാതെ 11ന് ചൊവ്വാഴ്ച കോഴിക്കോടുനിന്നും 13ന് വ്യാഴാഴ്ച കൊച്ചിയില്‍നിന്നുമുള്ള സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു.

ഗള്‍ഫ് എയര്‍ വിമാനമാണ് സര്‍വീസ് നടത്തുന്നത്. നേരത്തെ വന്ദേഭാരത് വിമാനങ്ങളില്‍ ജൂണ്‍ അവസാനം വരെ ബഹ്‌റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവന്നിരുന്നു. പിന്നീട് ഇതിനുള്ള അനുമതി ബഹ്‌റൈനില്‍നിന്ന് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. വിസ കാലാവധി കഴിയാറായവരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കേണ്ടവരുമൊക്കെ കടുത്ത ആശങ്കയിലായിരുന്നു.

Most Popular