കിങ്ങ് ഹമദ് ഹൈവേ നവീകരണം പൂര്‍ത്തിയായി; സൗകര്യം വര്‍ധിച്ചു

king hamad highway

മനാമ: കിങ്ങ് ഹമദ് ഹൈവേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇക്കാര്യം പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിയാണ് വ്യക്തമാക്കിയത്. അല്‍ബ, നുവൈദറാത്ത് മേല്‍പാലങ്ങളുടെ പൂര്‍ത്തീകരണത്തോടൊപ്പമാണ് കിങ് ഹമദ് കോസ്‌വേ നവീകരണ, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റോഡ് 96 മുതല്‍ അസ്‌കര്‍ ജങ്ഷന്‍ വരെ രണ്ടു ലൈനുകളായിരുന്നത് മൂന്ന് ലൈനുകളായി വര്‍ധിപ്പിച്ചിട്ടുണ്ട്.

ദിനേന കിങ് ഹമദ് ഹൈവേ വഴി നവീകരണത്തിന് മുമ്പ് 5000 വാഹനങ്ങളാണ് മണിക്കൂറില്‍ കടന്നുപോയിരുന്നെങ്കില്‍ ഇപ്പോള്‍ മണിക്കൂറില്‍ 6500 വാഹനങ്ങളായി വര്‍ധിച്ചിട്ടുണ്ട്. അസ്‌കര്‍, ജോവ്, അദ്ദോര്‍, ദുറത്തുല്‍ ബഹ്‌റൈന്‍, ഖലീഫ സിറ്റി എന്നിവിടങ്ങളില്‍നിന്നും വരുന്നവര്‍ക്കും അങ്ങോട്ട് പോകുന്നവര്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും. കൂടാതെ, വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള കാത്തുനില്‍പ് സമയത്തില്‍ 34 ശതമാനത്തിന്റെ കുറവുണ്ടായിട്ടുമുണ്ട്.

ALSO WATCH