Saturday, June 12, 2021
Home Gulf Bahrain സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവാസികളെ ഒഴിവാക്കാനൊരുങ്ങി ബഹ്‌റൈന്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവാസികളെ ഒഴിവാക്കാനൊരുങ്ങി ബഹ്‌റൈന്‍

മനാമ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന കൂടുതല്‍ പ്രവാസികളെ ഈ വര്‍ഷം അവസാനത്തോടെ പിരിച്ചുവിടാനൊരുങ്ങി ബഹ്‌റൈന്‍. പകരം സ്വദേശികളെ നിയമിക്കനാണ് തീരുമാനം. രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെയും അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റാനൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുമേഖലയിലെ നിരവധി പ്രവാസികളെ ഈയിടെ ബഹൈറൈന്‍ പിരിച്ചുവിട്ടിരുന്നു. അടുത്ത ആറ് മാസത്തിനകം കൂടുതല്‍ പേരെ ഈ രീതിയില്‍ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ മേഖല പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുകയാണ് ലക്ഷ്യം. പ്രവാസികളായ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉന്നതല യോഗത്തില്‍ മന്ത്രിമാര്‍ അറിയിച്ചതായി പാര്‍ലമെന്റ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ മംദൂഹ് അല്‍ സാലെഹ് അറിയിച്ചു.

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസികളെയും കണ്ടെത്തി പൂര്‍ണമായും ഒഴിവാക്കുമെന്നും തൊഴില്‍-സാമൂഹിക വികസന വകുപ്പ് മന്ത്രി ജമീല്‍ ഹുമൈദാന്‍ ഉറപ്പ് നല്‍കിയതായും കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ദിനാറാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവാസികളായ അധ്യാപകര്‍ ശമ്പളമായി വാങ്ങുന്നത്. അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ അവരുടെ കരാര്‍ അവസാനിപ്പിക്കുകയും പകരം സ്വദേശികളെ നിയമിക്കുകയും വേണമെന്നും അദേഹം പറഞ്ഞു. എല്ലാ പ്രവാസികളെയും സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കണം. വിദ്യാഭ്യാസം ഏറ്റവും വലിയ മേഖലയായതിനാല്‍ അതിന് ആദ്യ പരിഗണന നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയിലും ഇത്തരത്തിലുള്ള പദ്ധതികള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് പ്രവാസികളുടെ കാര്യത്തില്‍ നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്.

ബഹൈറാനിലെ 1.7 കോടി ജനസംഖ്യയില്‍ പകുതിയിലേറെ പ്രവാസികളാണ്. കോവിഡ് പശ്ചാത്തലത്തില്‍ സ്വദേശികള്‍ക്ക് ആവശ്യമായ കൂടുതല്‍ പദ്ധതികളുമായി ബഹ്‌റൈന്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

COVID-19: More expat layoffs in the pipeline in Bahrain


 

Most Popular