Sunday, July 25, 2021
Home Gulf Bahrain ബഹ്‌റൈനിലേക്കു വരുന്നവര്‍ കൊവിഡ് പരിശോധനാ, ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണം

ബഹ്‌റൈനിലേക്കു വരുന്നവര്‍ കൊവിഡ് പരിശോധനാ, ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണം

മനാമ: ജൂലൈ 21 അര്‍ധരാത്രി മുതല്‍ ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും കൊവിഡ് പരിശോധനാ ചെലവ് സ്വയം വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് 30 ബഹ്‌റൈന്‍ ദിനാറാണ് ചെലവു വരിക.

‘ബി അവയര്‍’ എന്ന മൊബൈല്‍ അപ്ലിക്കേഷനിലൂടെ വിമാനത്തില്‍ കയറും മുമ്പ് തന്നെ യാത്രക്കാര്‍ മുന്‍കൂട്ടി പണമടക്കണം.ഇങ്ങനെ ചെയ്താല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാവും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇലക്ട്രോണിക് പേയ്‌മെന്റും ക്യാഷ് പെയ്മെന്റും വിമാനത്താവളത്തില്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

വിമാന ജീവനക്കാര്‍, ഡിപ്ലോമാറ്റുകള്‍, മറ്റ് ഔദ്യോഗിക യാത്രക്കാര്‍ തുടങ്ങിയവര്‍ പണമടയ്‌ക്കേണ്ടതില്ല. ഒപ്പം മെഡിക്കല്‍ ആവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍ക്കും പണമടയ്‌ക്കേണ്ടതില്ല.

വിദേശത്ത് നിന്ന് വരുന്നവര്‍ ബഹ്‌റൈനില്‍ എത്തിയാല്‍ സ്വന്തം ചെലവില്‍ 10 ദിവസം ക്വാറന്റീനില്‍ പോവണം.

Most Popular