Saturday, April 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

ബഹ്‌റൈനില്‍ 406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

മനാമ: ബഹ്‌റൈനില്‍ 8 യാത്രക്കാരടക്കം 653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 239 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേര്‍ രോഗമുക്തി നേടി. ഇതുവരെ 120489 കോവിഡ്മുക്തരായി. ഒരു പുതിയ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 473 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 6293 പേര്‍ ചികിത്സയിലാണ്. ഇതില്‍ 57 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം 15959 പേര്‍ കോവിഡ് പരിശോധന നടത്തി.

Most Popular