Monday, July 26, 2021
Home Gulf Bahrain ബഹ്റൈനില്‍ പുതിയ 531 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

ബഹ്റൈനില്‍ പുതിയ 531 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

മനാമ :  ബഹ്റൈനില്‍ പുതുതായി 531 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 297 പ്രവാസികളാണ്. ഇതില്‍ 234 പേരും മുന്‍പുള്ള രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്. എന്നാല്‍ 577 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

 

 

ഇന്നലെ ബഹ്റൈനില്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ ബഹ്റൈനില്‍ മരണസംഖ്യ 124 ആണ്. 7,037 കോവിഡ് -19 ടെസ്റ്റുകള്‍ ഇന്നലെ നടത്തിയതായി മന്ത്രാലയം അറിയിച്ചു. മൊത്തം രോഗമുക്തരായവരുടെ എണ്ണം 31,765 ആയി. നിലവില്‍ 51 കോവിഡ് -19 കേസുകള്‍ ഗുരുതരാവസ്ഥയിലാണെന്ന് മന്ത്രാലയം അറിയിച്ചു.

Most Popular