Tuesday, May 11, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണ ലംഘനം; പതിനഞ്ച് പേര്‍ക്കെതിരെ നടപടി

ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണ ലംഘനം; പതിനഞ്ച് പേര്‍ക്കെതിരെ നടപടി

മനാമ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയ പതിനഞ്ച് പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ബഹ്‌റൈനിലെ ക്രിമിനല്‍ കോടതി. മൂന്നു മുതല്‍ ആറ് മാസം വരെ തടവ് ശിക്ഷയാണ് കോടതി ഇവര്‍ക്ക് വിധിച്ചത്. ആയിരം ദിനാര്‍ പിഴയും അടക്കണം.

ജനിതക മാറ്റം വന്ന വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പൊതു ഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് കര്‍ശന നിയന്ത്രണമാണ് കൈക്കൊള്ളുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ആളുകള്‍ കൂട്ടം ചേരുന്നതായി അധികൃതര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പതിനഞ്ചോളം പേര്‍ പിടിയിലായത്.

Most Popular