Saturday, May 15, 2021
Home Gulf Bahrain ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റു മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റു മരിച്ചു

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മസപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റ് മരിച്ചു. ആതവനാട് സ്വദേശി ഗോപാലന്‍ ടി പി (63) ആണ് മരിച്ചത്.

ഡ്രൈവറായി ജോലി നോക്കുന്ന ഇദ്ദേഹം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വിമാനം കയറാന്‍ ഒരുങ്ങിയിരിക്കവേയാണ് അപകടം. ഇസാ ടൗണിന് സമീപത്തെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. സംഭവമറിഞ്ഞ അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തെ മുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഗോവ സ്വദേശി പൊള്ളലേറ്റ് ചികിത്സയിലാണ്.

35 വര്‍ഷമായി ബഹ്‌റൈനില്‍ ഉള്ള ഗോപാലന്‍ ഇന്ന് രാവിലത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കോഴിക്കോട്ടേക്ക് പറക്കാനിരുന്നത്. വിമലയാണ് ഭാര്യ. മക്കള്‍: വിപിന്‍, ഷീന, നന്ദന.


 

Most Popular