മനാമ: ബഹ്റൈനിലെ റെസ്റ്റോറന്റിനുള്ളില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. രണ്ട് ബഹ്റൈന്‍ പൗരന്മാര്ക്കും എട്ട് ഏഷ്യക്കാര്ക്കുമാണ് പരുക്ക് പറ്റിയത്.
കിഴക്കന്‍ ബഹ്റൈനിലെ തുബ്ലി പ്രദേശത്ത് വാതക ചോര്‍ച്ചയാണ് വെള്ളിയാഴ്ച രാത്രി ഉണ്ടായ തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. തീപിടുത്തത്തില്‍ റെസ്റ്റോറന്റില്‍ നാശനഷ്ടമുണ്ടായി.
തീപിടുത്തത്തിന് കാരണമായത് വാതക ചോര്‍ച്ചയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.