Wednesday, May 12, 2021
Home Gulf Bahrain ബഹറൈനില്‍ കോവിഡ് വാക്‌സിനേഷന്‍ പരിപാടിക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണം

ബഹറൈനില്‍ കോവിഡ് വാക്‌സിനേഷന്‍ പരിപാടിക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണം

മനാമ: ബഹറൈനില്‍ കോവിഡ് വാക്‌സിനേഷന്‍ പരിപാടിക്ക് മികച്ച പ്രതികരണം. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടെ നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടു വന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിന് ജനങ്ങള്‍ കാണിക്കുന്ന പ്രതിബദ്ധതയെ ആരോഗ്യമന്ത്രാലയം അഭിനന്ദിച്ചു.

വാക്‌സിനേഷന്‍ പദ്ധതിക്കായി ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. https://healthalert.gov.bh എന്ന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ നടത്താം. സൗജന്യ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സമയം ഇതില്‍ അനുവദിച്ചുകിട്ടും. 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Most Popular