Sunday, June 13, 2021
Home Gulf Bahrain ബഹറൈനില്‍ 137 ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ല്‍ ഗ്രീ​ന്‍ ഫ്ലാ​ഷ് സം​വി​ധാ​നം പൂ​ര്‍ത്തി​യായി

ബഹറൈനില്‍ 137 ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ല്‍ ഗ്രീ​ന്‍ ഫ്ലാ​ഷ് സം​വി​ധാ​നം പൂ​ര്‍ത്തി​യായി

മനാമ: രാജ്യത്തെ 137 ട്രാഫിക് സിഗ്‌നലുകളില്‍ ഗ്രീന്‍ ഫ്‌ളാഷ് സംവിധാനം പൂര്‍ത്തിയായതായി ബഹറൈന്‍ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം അറിയിച്ചു. 19 ട്രാഫിക് സിഗ്‌നലുകളില്‍കൂടി ഇത് ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ റോഡ്‌സ് എന്‍ജിനീയറിങ് ആന്‍ഡ് പ്ലാനിങ് വിഭാഗം ഡയറക്ടര്‍ മഹ ഖലീഫ ഹമാദ അറിയിച്ചു. റെഡ് സിഗ്‌നല്‍ മുറിച്ചുകടക്കുന്നതു വഴിയുള്ള അപകടം കുറക്കുന്നതിന് ഓരോ സിഗ്‌നലുകളിലേക്കും മാറുമ്പോള്‍ പച്ച ലൈറ്റ് മൂന്നുവട്ടം മിന്നിത്തെളിയും. ഇതുവഴി അപകടങ്ങള്‍ 10 ശതമാനം കുറക്കാന്‍ സാധിക്കുമെന്ന് കണ്ടതിനെത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സംവിധാനം രാജ്യത്തെ മുഴുവന്‍ സിഗ്‌നലുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ പ്രധാന നിരത്തുകളില്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതലാണ് ഈ സംവിധാനം ട്രാഫിക് സിഗ്‌നലുകളില്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം നടന്ന സ്മാര്‍ട്ട് സിറ്റീസ് സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഗ്രീന്‍ ഫ്‌ലാഷ് ലൈറ്റ് സംവിധാനം ബഹ്‌റൈന്‍ നിരത്തുകളിലും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Most Popular