Saturday, April 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ റസ്‌റ്റോറന്റുകള്‍ പാലിക്കേണ്ട ആരോഗ്യമുന്‍കരുതലുകള്‍

ബഹ്‌റൈനില്‍ റസ്‌റ്റോറന്റുകള്‍ പാലിക്കേണ്ട ആരോഗ്യമുന്‍കരുതലുകള്‍

മനാമ: റസ്‌റ്റോറന്റുകളും കോഫി ഷോപ്പുകളും തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. റസ്‌റ്റോറന്റുകളും കോഫി ഷോപ്പുകളിലും ഫുഡ് കോര്‍ട്ടുകളിലും 30 പേര്‍ക്കാണ് ഇരുന്ന് കഴിക്കാന്‍ അനുവാദം നല്‍കിയിതിന്റെ അടിസ്ഥാനത്തിലാണ് ആരേഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

നിര്‍ദേശങ്ങള്‍:

1. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് കവാടത്തില്‍ പരിശോധിക്കുന്നതിന് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിക്കണം. 37.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ളവരെ അകത്ത് കടത്തരുത്. 444 എന്ന നമ്പറില്‍ വിവരം അറിയിക്കാന്‍ നിര്‍ദേശിക്കണം.

2. ജീവനക്കാരനോ ഉപഭോക്താവോ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ അകത്ത് പ്രവേശിപ്പിക്കരുത്. 444 എന്ന നമ്പറില്‍ വിവരം അറിയിക്കാന്‍ നിര്‍ദേശിക്കണം.

3. ജീവനക്കാര്‍ എല്ലാ സമയവും മാസ്‌ക്കും ഗ്ലൗസും ധരിക്കണം

4. പ്രവേശന കവാടങ്ങളിലും ഭക്ഷണ മേശകളിലും റെസ്റ്റ് റൂമുകളിലും 70 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടിസ്ഥാനമായ ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം.

5. പേപ്പര്‍ നാപ്കിനുകള്‍ ലഭ്യമാക്കണം

6. റിസര്‍വേഷന്‍ പ്രോത്സാഹിപ്പിക്കണം. എന്നാല്‍, സാമൂഹിക അകലം പാലിക്കാന്‍ കഴിയുമെങ്കില്‍ റിസര്‍വേഷന്‍ ഇല്ലാതെ എത്തുന്നവരെയും പ്രവേശിപ്പിക്കാം.

7. ഒരുതവണ ഭക്ഷണ ശേഷം പുനരുപയോഗിക്കാവുന്ന മേശവിരികളും മാറ്റുകളും നാപ്കിനുകളും കഴുകണം. ടവലുകള്‍ 80 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ കഴുകണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മേശവിരികളാണ് അഭികാമ്യം.

8. ഓരോ റിസര്‍വേഷനിലും എത്തുന്ന സംഘത്തിലെ ഒരാളെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും റിസര്‍വേഷന്‍ സമയവും തീയതിയും രേഖപ്പെടുത്തണം. 30 ദിവസത്തേക്ക് ഈ വിവരങ്ങള്‍ സൂക്ഷിക്കണം.

9. സീറ്റ് ലഭ്യമല്ലെങ്കില്‍ ഉപഭോക്താവ് പുറത്ത് കാത്തുനില്‍ക്കണം

10. ഭക്ഷണം കഴിക്കാന്‍ എത്തുമ്പോാഴും പുറത്തേക്ക് പോകുമ്പോഴും മാസ്‌ക് ധരിക്കണം. ഇതിന് കൂട്ടാക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കരുത്.

11. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സംവിധാനം ഒരുക്കണം. കൂടെക്കൂടെ നീക്കം ചെയ്യുകയും വേണം.

12. സെല്‍ഫ് സര്‍വിസ് ഒപ്ഷന്‍ ഒഴിവാക്കണം. ഭക്ഷണം ടേബിളില്‍ നല്‍കണം

13. സര്‍വിസ് കൗണ്ടറില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഫുഡ് കോര്‍ട്ടുകളില്‍ മാത്രം

14. ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലായിരിക്കണം

Most Popular