Friday, August 6, 2021
Home Gulf Bahrain ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ വേണ്ട

ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ വേണ്ട

മനാമ: ബഹ്‌റൈനില്‍ എത്തുന്നവര്‍ മുഴുവന്‍ പത്ത് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന എടുത്തുമാറ്റി. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നടത്തുന്ന പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഹോം ക്വാറന്റീന്‍ ആവശ്യമില്ല. പത്ത് ദിവസം കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് നടത്തണമെന്ന നിബന്ധന തുടരും. സന്ദര്‍ശക വിസയിലെത്തി പത്ത് ദിവസത്തിനുളളില്‍ ബഹ്‌റൈനില്‍ നിന്ന് തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് ആവശ്യമില്ല.

ബഹ്‌റൈനില്‍ ഇതുവരെ പത്ത് ദിവസത്തെ നീരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 0.2 ശത്മാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ ആരോഗ്യ കര്‍മ്മ സമിതിയുടെ പുതിയ തീരുമാനം. ജൂലൈ 1 മുതല്‍ ആഗസ്ത് 16 വരെ ബഹ്‌റൈനിലെത്തിയ യാത്രക്കാരില്‍ നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ക്വാറന്റീന്‍ ഒഴിവാക്കിയത്. ചില രാജ്യങ്ങളിലെ പോലെ യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന നിബന്ധന ബഹ്‌റൈന്‍ വെച്ചിട്ടില്ല. പകരം യാത്രക്കാരെ എയര്‍പോട്ടിലും 10 ദിവസം കഴിഞ്ഞാല്‍ നിശ്ചിത കേന്ദ്രങ്ങളിലും ടെസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

രണ്ട് കൊവിഡ് ടെസ്റ്റുകള്‍ക്കായി 30 ബഹ്‌റൈന്‍ ദീനാര്‍ വീതം 60 ദീനാര്‍ (പത്തായിരം രൂപയോളം) യാത്രക്കാര്‍ നല്‍കണമെന്ന നിബന്ധന ജൂലൈ 20 മുതല്‍ ബഹ്‌റൈന്‍ നടപ്പിലാക്കിയിരുന്നു.

Most Popular