Wednesday, April 21, 2021
Home Gulf Bahrain ബഹ്​റൈനിലേക്ക്​ ഫ്‌ളൈ ദുബൈ; പക്ഷെ ദുബൈ വിസ വേണം

ബഹ്​റൈനിലേക്ക്​ ഫ്‌ളൈ ദുബൈ; പക്ഷെ ദുബൈ വിസ വേണം

മനാമ: ഫ്‌ളൈ ദുബൈ വിമാനക്കമ്പനി കേരളത്തില്‍നിന്ന് ദുബൈ വഴി ബഹ്‌റൈനിലേക്ക് ബുക്കിങ് തുടങ്ങിയെങ്കിലും ദുബൈ വിസ വേണമെന്ന നിബന്ധനയില്‍ കുഴങ്ങി യാത്രക്കാര്‍. 100 ദീനാര്‍ മുതലാണ് ബഹ്‌റൈനിലേക്ക് ടിക്കറ്റ് നിരക്ക്. ദുബൈയിലേക്ക് വിസയെടുക്കുന്നതിന് വീണ്ടും 45 ദീനാറോളം ചെലവഴിക്കണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവക്കുപുറമെ, ചെന്നൈ, ഡല്‍ഹി, മുംബൈ, ലഖ്‌നോ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നും സര്‍വിസ് ഉണ്ട്.. ദുബൈയില്‍നിന്ന് കണക്ഷന്‍ വിമാനത്തിലാണ് യാത്രക്കാരെ ബഹ്‌റൈനില്‍ എത്തിക്കുക. യാത്രക്കാര്‍ 96 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ കോവിഡ് പരിശോധനയുടെ റിസല്‍ട്ട് കരുതണം. അതേസമയം, എമിറേറ്റ്‌സ് വിമാനത്തിന് ഈ നിബന്ധനയില്ല.ഫ്‌ളൈ ദുബൈ സര്‍വിസും ഇതുപോലെയാകുമെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ.

Most Popular