Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ നാലു വയസ്സുകാരനില്‍ നിന്ന് കോവിഡ് ബാധിച്ചത് 14 പേര്‍ക്ക്

ബഹ്‌റൈനില്‍ നാലു വയസ്സുകാരനില്‍ നിന്ന് കോവിഡ് ബാധിച്ചത് 14 പേര്‍ക്ക്

മനാമ: രാജ്യത്ത് കോവിഡ് പോസിറ്റീവായ നാലു വയസ്സുകാരനില്‍ നിന്ന് 14 പേര്‍ക്ക് രോഗം പകര്‍ന്നതായി ആരോഗ്യമന്ത്രാലയം. മാതാവ്, മുത്തശ്ശി, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള മൂന്ന് വ്യത്യസ്ത വീടുകളിലെ 14 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇവരെല്ലാം കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്. സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ട ആരോഗ്യമന്ത്രാലയമാണ് വിശദാംശങ്ങള്‍ വ്യക്തമാക്കിയത്.

Most Popular