Tuesday, May 18, 2021
Home Gulf Bahrain ബഹറൈനില്‍ വിവിധ മന്ത്രിമാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ബഹറൈനില്‍ വിവിധ മന്ത്രിമാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി ബഹറൈനില്‍ വിവിധ മന്ത്രിമാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് മന്ത്രിമാര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ അല്‍ റുമൈഹി വ്യക്തമാക്കി. കൊറോണയെ പിടിച്ചുകെട്ടുന്നതിന് സ്വീകരിച്ച നടപടികളെ മന്ത്രിമാര്‍ പ്രശംസിച്ചു.

Most Popular