Sunday, August 1, 2021
Home Gulf Bahrain വിമാന സര്‍വീസിന് ധാരണയായി; ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് മടങ്ങാം

വിമാന സര്‍വീസിന് ധാരണയായി; ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് മടങ്ങാം

മനാമ: മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ബഹൈറൈനിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി. ഇന്ത്യയും ബഹ്റൈനും തമ്മില്‍ പ്രത്യേക വിമാന സര്‍വീസിന് എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാര്‍ സംബന്ധിച്ച് അന്തിമ ധാരണയായത്.

ബഹ്‌റൈനി പൗരന്മാര്‍, സാധുവായ ഏതെങ്കിലും ടൈപ്പ് ബഹ്‌റൈന്‍ വിസയുള്ളവര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോകാനാവുക. കരാര്‍ പ്രകാരം എയര്‍ ഇന്ത്യ എക്സ്പ്രസിനും ഗള്‍ഫ് എയറിനും ദിവസും ഓരോ സര്‍വീസ് നടത്താനാണ് അനുമതി.

വിസയുടെ കാലാവധി കഴിയാറായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വാസമാണ് ഈ തീരുമാനം.

Most Popular