Monday, June 21, 2021
Home Gulf Bahrain വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനവിലക്ക്; ബഹ്‌റൈന്‍ വഴി പോകുന്നവരെ പിഴിഞ്ഞ് വിമാന കമ്പനികള്‍

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനവിലക്ക്; ബഹ്‌റൈന്‍ വഴി പോകുന്നവരെ പിഴിഞ്ഞ് വിമാന കമ്പനികള്‍

മനാമ: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് മുതലെടുത്ത് വിമാന കമ്പനികള്‍ പ്രവാസികളെ പിഴിയുന്നു. ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് പോകുന്ന യാത്രക്കാരാണ് ഇപ്പോള്‍ വിവിധ എയര്‍ലൈനുകളുടെ പ്രധാന ഇരകള്‍. ഇന്നലെ കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് ടിക്കറ്റെടുത്ത പലരില്‍ നിന്നും 70,000 രൂപയ്ക്കു മുകളിലാണ് ഈടാക്കിയത്.

സൗദിയില്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കേണ്ട ആയിരക്കണക്കിനു പ്രവാസികളാണ് വിമാന കമ്പനികളുടെ ചൂഷണത്തിന ഇരയാവുന്നത്. മറ്റു മാര്‍ഗങ്ങള്‍ അടഞ്ഞതോടെ ബഹ്‌റൈന്‍ വഴിയാണിപ്പോള്‍ യാത്ര. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി നേരത്തേ 15,000 രൂപയായിരുന്നു ബഹ്‌റൈനിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക്.

വിമാന സര്‍വീസുകള്‍ക്കു നിയന്ത്രണം വന്നതോടെ തുക ഇരട്ടിയായി. രണ്ടാഴ്ച മുന്‍പു ദുബൈ വഴി ബഹ്‌റൈനിലേക്കു പോയവര്‍ 32,000 രൂപയാണു ടിക്കറ്റിനു നല്‍കിയത്. യുഎഇ വഴിയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ നിരക്ക് അര ലക്ഷമായി. മറ്റു രാജ്യങ്ങളിലൂടെ സൗദിയിലെത്താനുള്ള വഴികള്‍കൂടി അടഞ്ഞതോടെയാണു ബഹ്‌റൈന്‍ യാത്രയ്ക്ക് വീണ്ടും ടിക്കറ്റ് നിരക്കു കൂട്ടിയത്. ചില ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റ് വാങ്ങി വച്ചതാണു നിരക്ക് കുത്തനെ കൂടാനുള്ള പ്രധാന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
ALSO WATCH

Most Popular