Tuesday, June 15, 2021
Home Gulf Bahrain സാര്‍വദേശീയ തൊഴിലാളി ദിനം: ബഹ്‌റൈനില്‍ മേയ് രണ്ടിന് അവധി

സാര്‍വദേശീയ തൊഴിലാളി ദിനം: ബഹ്‌റൈനില്‍ മേയ് രണ്ടിന് അവധി

മനാമ: സാര്‍വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി മേയ് രണ്ടിന് അവധി പ്രഖ്യാപിച്ച് ബഹ്‌റൈന്‍. തൊഴിലാളി ദിനമായ മേയ് ഒന്ന് ശനിയാഴ്ചയായതിനാലാണ് പകരം മേയ് രണ്ട് ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്. കിരീടീവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച് ഇന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മേയ് രണ്ടിന് അവധിയായിരിക്കുമെന്ന് സര്‍ക്കുലറിലൂടെ അറിയിച്ചു.

Most Popular