മനാമ: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നോര്‍ക്കയുടെ ധനസഹായം ലഭ്യമാക്കാന്‍ ബഹ്റൈന്‍ കെ.എം.സി.സി നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു.
മനാമ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തിക്കുന്നത്.
രാവിലെ 10 മുതല്‍ രാത്രി 10 മണിവരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കില്‍ ധനസഹായത്തിനായുള്ള അപേക്ഷകള്‍ വീണ്ടും സമര്പ്പിക്കുന്നുതിനുള്ള സൗകര്യമുണ്ടെന്നും നോര്‍ക്ക ധനസഹായത്തിന് അപേക്ഷിച്ചവരില്‍ നിന്നും തള്ളപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും എല്ലാ അപേക്ഷകര്‍ക്കും ധനസഹായം ലഭ്യമാക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുകയുമാണ് ഹെല്‍പ്പ് ഡെസ്ക്കിന്റെ ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക്ക് മുഖേനെ നിരവധി പേര്‍ക്ക് തുക ലഭ്യമാക്കുന്നതാനവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചതായും അവര്‍ അറിയിച്ചു.
നോര്‍ക്കയുമായും ധനസഹായ അപേക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേരിട്ടെത്താന്‍ സാധിക്കില്ലെങ്കില്‍ ഫോണ്‍ മുഖാന്തരവും കെ.എം.സി.സി ബഹ്റൈന്‍ ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.