Tuesday, July 27, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതയായി

ബഹ്‌റൈനില്‍ ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതയായി

മനാമ: ബഹ്‌റൈനില്‍ വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതയായി. പുതുപ്പാടി അടിവാരം പൊട്ടിക്കയ്യില്‍ പരേതനായ കുഴിയഞ്ചേരി അഹമ്മദ് കുട്ടിയുടെ മകള്‍ ഷഹനറ (44) ആണ് മരിച്ചത്. ഹൗസ്‌മെയ്ഡ് ആയി ജോലി ചെയ്യുകയായിരുന്നു.

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൃക്ക രോഗത്തിന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സ തുടരുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഭര്‍ത്താവ്: റഫീഖ് കുറ്റ്യാടി. മാതാവ്: സുബൈദ. സഹോദരങ്ങള്‍: പരേതനായ ഷാജഹാന്‍, ഹുമയൂണ്‍, ഫൈസല്‍, പരേതനായ ജമീസ്, ജാസര്‍, ജൗഹര്‍

 

Most Popular