Sunday, May 16, 2021
Home Gulf Bahrain മെയ്ദിനത്തില്‍ ലാല്‍ കെയേഴ്സ് ലേബര്‍ക്യാമ്പില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു

മെയ്ദിനത്തില്‍ ലാല്‍ കെയേഴ്സ് ലേബര്‍ക്യാമ്പില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു

മനാമ: ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സിന്റെ പ്രതിമാസജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ്ദിനത്തില്‍ ലേബര്‍ക്യാമ്പില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സല്‍മാബാദ്, ടൂബ്ലി ഏരിയയിലെ ഗാരേജുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ് സഹായവുമായി ലാല്‍കെയേഴ്സ് എത്തിയത്.

ലാല്‍ കെയേഴ്‌സ് ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡന്റ് എഫ്.എം ഫൈസല്‍, സെക്രട്ടറി ഷൈജു കംബ്രത്ത്, ട്രെഷറര്‍ ജസ്റ്റിന്‍ ഡേവിസ്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ രതിന്‍ തിലക്, സജീഷ് പന്തളം എന്നിവര്‍ സന്നിഹിതരായിരുന്നു.

Most Popular