Wednesday, June 16, 2021
Home Gulf Bahrain ബഹറൈനില്‍ മലയാളി നിര്യാതനായി

ബഹറൈനില്‍ മലയാളി നിര്യാതനായി

മനാമ: മലപ്പുറം സ്വദേശി അബു നെല്ലിക്കണ്ടത്തില്‍ (57) ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബഹ്റൈന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

വളാഞ്ചേരി ചോറ്റൂര്‍ സ്വദേശിയായ അബു ഒമ്പതു വര്‍ഷമായി ഹൂറയിലെ അപ്പാര്‍ട്‌മെന്റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് ഷബീബ്, അബ്ദുല്‍ ഹക്കീം, റംസീന.

Most Popular