മനാമ: ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യവും കോവിഡ് വ്യാപനവും പരിഗണിച്ച് നിയന്ത്രണങ്ങള്‍ മൂന്നാഴ്ച്ച കൂടി നീട്ടുന്നതായി ബഹ്റൈന്‍. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 14 വരെയാണ് ഇത് ബാധകമാവുക.
കോവിഡ് നിയന്ത്രണങ്ങള്‍
1. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 70 ശതമാനം ജോലിക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യണം
2. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പഠനം നിര്‍ത്തും
3. ഇന്‍ഡോര്‍ ജിമ്മുകള്‍, സ്പോര്‍ട്സ് ഹാളുകള്‍, പരിശീലന ക്ലാസുകള്‍ എന്നിവ താല്‍ക്കാലികമായി റദ്ദാക്കി
4. ഔട്ട്ഡോര്‍ ജിമ്മുകളിലും പരിശീലനങ്ങളിലും പരമാവധി 30 പേര് മാത്രം
5. ഡൈനിങ് സര്‍വീസ് ഔട്ട്ഡോറില് മാത്രം
6. സ്വകാര്യ വസതികളിലും മറ്റു സ്വകാര്യ സ്ഥലങ്ങളിലുമുള്ള ഒത്തുകൂടലുകളില്‍ പരമാവധി 30 പേര് മാത്രം