Friday, June 18, 2021
Home Gulf Bahrain പ്രവാസികള്‍ക്ക് കോവിഡ് പരിശോധന: ബഹ്‌റൈന്‍ ഒഐസിസി ഹൈക്കോടതിയിലേക്ക്

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന: ബഹ്‌റൈന്‍ ഒഐസിസി ഹൈക്കോടതിയിലേക്ക്

മനാമ: കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഒഐസിസി നിയമനടപടിയിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള അവസരം നിഷേധിക്കുന്ന നടപടികളെ ചോദ്യം ചെയ്തുകൊണ്ടാണ് ബഹ്റൈന്‍ ഒഐസിസി കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുന്നതെന്ന് ദേശീയ കമ്മറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള ആര്‍ക്കും ഇന്ത്യയിലെ എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുവാന്‍ അവകാശമുണ്ട്. പകര്‍ച്ച വ്യാധികളുള്ള ആളുകളെ നിലവിലെ അവസ്ഥയില്‍ ഒരു രാജ്യവും എയര്‍പോര്‍ട്ടില്‍കൂടി യാത്ര ചെയ്യാന്‍ അനുവദിക്കില്ല. തെര്‍മല്‍ സ്‌കാനിങ്ങില്‍ സംശയം ഉണ്ടെങ്കില്‍ യാത്ര നിഷേധിക്കുകയാണ് ചെയ്യുന്നത്.

ഒഐസിസിക്ക് വേണ്ടി പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അഭിഭാഷകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ഡോ. മാത്യു കുഴല്‍നാടന്‍ ഹരജി ഫയല്‍ ചെയ്യും.

 

Most Popular