Sunday, June 20, 2021
Home Gulf Bahrain ബഹ്‌റൈനില്‍ എണ്ണൂറിനടുത്ത് പുതിയ കോവിഡ് രോഗികള്‍

ബഹ്‌റൈനില്‍ എണ്ണൂറിനടുത്ത് പുതിയ കോവിഡ് രോഗികള്‍

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 306 പ്രവാസി ജോലിക്കാര്‍ക്കടക്കം 797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 484 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 102725 പേരാണ് കോവിഡ്മുക്തരായിട്ടുള്ളത്. ഇന്നലെ മാത്രമായി 12973 പുതുതായി കോവിഡ് പരിശോധന നടത്തി.

Most Popular