മനാമ: ബഹ്റൈനില്‍ 19 യാത്രക്കാരുള്‍പ്പെടെ 696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 259 പ്രവാസികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7631 ആണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 604 പേര് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 107016 പേര്‍ക്ക് കോവിഡ്മുക്തരായിട്ടുണ്ട്. ഇന്നലെ മാത്രമായി 12977 പേര് കോവിഡ് പരിശോധന നടത്തിയത്. 56 പേര് തീവ്രപരിചരണവിഭാഗത്തിലാണ്.
ബഹ്റൈനില്‍ 259 പ്രവാസി ജീവനക്കാര്‍ക്ക് കോവിഡ്
RELATED ARTICLES
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം; പെരുന്നാളിന് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികള്‍
ദോഹ: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാനിരുന്ന നിരവധി പ്രവാസികള്‍ യാത്ര റദ്ദാക്കി. ഇന്ത്യയില്‍ പ്രതിദിന കോവിഡ് രണ്ട് ലക്ഷം കടന്നിരിക്കെ ഏതുനിമിഷവും കൂടുതല്‍ യാത്രാ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ്...
ഖത്തറില്‍ കോവിഡ് ചികിത്സയിലിരിക്കെ പൊന്നാനി സ്വദേശി മരിച്ചു
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പൊന്നാനി സ്വദേശി അബൂബക്കര്‍ ആണ് അന്തരിച്ചത്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി റൂസിയ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു അബൂബക്കര്‍. ഇന്ന് അസര്‍...
ബഹ്റൈനില്‍ ആയിരത്തിലധികം പേര്‍ക്ക് കോവിഡ്
മനാമ: ബഹ്റൈനില്‍ 1143 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 379 പേര് പ്രവാസി തൊഴിലാളികളും 29 പേര് യാത്രക്കാരുമാണ്. മറ്റ് 735 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...