മനാമ: ബഹ്റൈനില്‍ ഇന്നലെ പത്ത് യാത്രക്കാരുള്‍പ്പെടെ 492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 202 പേര് പ്രവാസി ജീവനക്കാരാണ്. അതേസമയം 280 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 592 പേര് കോവിഡ്മുക്തരായി. രാജ്യത്ത് ഇതുവരെ 116487 പേര് രാഗമുക്തരായിട്ടുണ്ട്. പുതുതായി ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 453 കോവിഡ് മരണങ്ങളായി. നിലവില്‍ രാജ്യത്ത് 6591 പേര് ചികിത്സയിലുണ്ട്. എന്നാല്‍ അതില്‍ 60 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ മാത്രമായി 13010 പേര് കോവിഡ് പരിശോധനയ്ക്ക് വിധേയരായി.