Saturday, June 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 653 പേര്‍ക്ക് കോവിഡ്; 632 പേര്‍ക്ക് രോഗമുക്തി

ബഹ്‌റൈനില്‍ 653 പേര്‍ക്ക് കോവിഡ്; 632 പേര്‍ക്ക് രോഗമുക്തി

മനാമ: രാജ്യത്ത് കഴിഞ്ഞ ദിവസം എട്ട് യാത്രക്കാരുള്‍പ്പെടെ 653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 228 പ്രവാസി ജീവനക്കാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 417 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം 632 പേര്‍ക്ക് രോഗമുക്തി സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,123,23 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇന്നലെ നാല് പേര് കൂടി മരണപ്പെട്ടതോടെ ആകെ 437 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അതേസമയം തീവ്രപരിചരണവിഭാഗത്തില്‍ 72 പേരാണുള്ളത്. 7098 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.

Most Popular