Wednesday, September 22, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 816 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം

ബഹ്‌റൈനില്‍ 816 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം

മനാമ: ബഹ്‌റൈനില്‍ 816 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 294 പേര്‍ പ്രവാസി തൊഴിലാളികളും 25 പേര്‍ യാത്രക്കാരുമാണ്. മറ്റ് 497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7022 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 477 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,27806 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. അഞ്ച് പേര്‍
കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 498 കോവിഡ് മരണങ്ങളായി. അതേസമയം 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 14,059 പുതുതായി കോവിഡ് പരിശോധന നടത്തി. 5.80 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Most Popular