മനാമ: ബഹ്റൈനില്‍ അഞ്ച് യാത്രക്കാരുള്‍പ്പെടെ 648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 210 പ്രവാസി ജീവനക്കാര്‍ക്കും ബാധിച്ചത്. 433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ 7642 പേര് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 633 പേര് കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് 107649 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 414 പേര് കോവിഡ് ബാധിച്ച് മരിച്ചു. 59 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.