Monday, April 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 632 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

ബഹ്‌റൈനില്‍ 632 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 13 യാത്രക്കാരുള്‍പ്പെടെ 632 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 229 പേര്‍ പ്രവാസികളാണ്. അതേസമയം 390 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 667 പേര്‍ കോവിഡ്മുക്തരായി. രാജ്യത്ത് ഇതുവരെ 113799 പേര്‍ രാഗമുക്തരായിട്ടുണ്ട്. പുതുതായി മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 442 കോവിഡ് മരണങ്ങളായി. നിലവില്‍ രാജ്യത്ത് 6886 പേര്‍ ചികിത്സയിലുണ്ട്. എന്നാല്‍ അതില്‍ 71 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ മാത്രമായി 14310 പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.

Most Popular