Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 809 പേര്‍ രോഗമുക്തി നേടി

ബഹ്‌റൈനില്‍ 809 പേര്‍ രോഗമുക്തി നേടി

മനാമ: രാജ്യത്ത് കഴിഞ്ഞ ദിവസം പതിനൊന്ന് യാത്രക്കാരുള്‍പ്പെടെ 637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 218 പ്രവാസി ജീവനക്കാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം 809 പേര്‍ക്ക് രോഗമുക്തി സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,13132 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇന്നലെ രണ്ട് പേര് കൂടി മരണപ്പെട്ടതോടെ ആകെ 439 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അതേസമയം തീവ്രപരിചരണവിഭാഗത്തില്‍ 66 പേരാണുള്ളത്. 6924 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം മാത്രമായി 14693 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി.

 

 

Most Popular