Saturday, April 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 738 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

ബഹ്‌റൈനില്‍ 738 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

മനാമ: ബഹ്‌റൈനില്‍ എട്ട് യാത്രക്കാരടക്കം 738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 447 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 253 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 539 പേര്‍ രോഗമുക്തി നേടി. ഇതുവരെ 117026 കോവിഡ്മുക്തരായി. അഞ്ച് പുതിയ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 458 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 6785 പേര്‍ ചികിത്സയിലാണ്. ഇതില്‍ 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം 15158 പേര്‍ കോവിഡ് പരിശോധന നടത്തി.

Most Popular