Tuesday, June 15, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 1147 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം

ബഹ്‌റൈനില്‍ 1147 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം

മനാമ: ബഹ്‌റൈനില്‍ 1147 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 483 പേര്‍ പ്രവാസി തൊഴിലാളികളും 22 പേര്‍ യാത്രക്കാരുമാണ്. മറ്റ് 642 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10126 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1400 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,63937 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 632 കോവിഡ് മരണങ്ങളായി. അതേസമയം 104 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 15578 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 7.36തമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Most Popular