Monday, May 10, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 809 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം

ബഹ്‌റൈനില്‍ 809 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം

മനാമ: ബഹ്റൈനില്‍ 809 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 323 പേര്‍ പ്രവാസി തൊഴിലാളികളും 14 പേര്‍ യാത്രക്കാരുമാണ്. മറ്റ് 472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7202 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 603 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,29845 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 503 കോവിഡ് മരണങ്ങളായി. അതേസമയം 52 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 15598 പുതുതായി കോവിഡ് പരിശോധന നടത്തി. 5.19 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

Most Popular