Sunday, June 20, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

ബഹ്‌റൈനില്‍ 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

മനാമ: ബഹ്‌റൈനില്‍ 733 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 256 പേര്‍ പ്രവാസി തൊഴിലാളികളും 23 പേര്‍ യാത്രക്കാരുമാണ്. മറ്റ് 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7379 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 552 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,30397 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 507 കോവിഡ് മരണങ്ങളായി. അതേസമയം 49 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 18457 പുതുതായി കോവിഡ് പരിശോധന നടത്തി. 3.97 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Most Popular