Monday, June 14, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 1175 കോവിഡ് കേസുകള്‍; 931 പേര്‍ക്ക് രോഗമുക്തി

ബഹ്‌റൈനില്‍ 1175 കോവിഡ് കേസുകള്‍; 931 പേര്‍ക്ക് രോഗമുക്തി

മനാമ: ബഹ്‌റൈനില്‍ 1175 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 416 പേര്‍ പ്രവാസി തൊഴിലാളികളും 70 പേര്‍ യാത്രക്കാരുമാണ്. മറ്റ് 689 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11302 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 931 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,48,093 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 569 കോവിഡ് മരണങ്ങളായി. അതേസമയം 91 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 18755 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 6.26 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ALSO WATCH:

 

Most Popular