Sunday, September 26, 2021
Home Gulf Bahrain ബഹറൈനില്‍ 19 യാത്രക്കാരടക്കം 202 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു

ബഹറൈനില്‍ 19 യാത്രക്കാരടക്കം 202 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു

മനാമ: ബഹറൈനില്‍ ഇന്നലെ 8626 കോവിഡ് ടെസ്റ്റുകളില്‍ 99 പ്രവാസി ജോലിക്കാരും 19 യാത്രക്കാരും 84 സമ്പര്‍ക്ക രോഗികളുമടക്കം 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 187 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 89643 പേര്‍ക്ക് പൂര്‍ണ്ണമായി രോഗമുക്തി നേടി. കഴിഞ്ഞ ദിവസം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular