News Flash
X
യുവി രശ്മികള്‍ക്ക് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന വാദം പൊളിയുന്നു

യുവി രശ്മികള്‍ക്ക് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന വാദം പൊളിയുന്നു

personSJ access_timeSaturday December 5, 2020
HIGHLIGHTS
വാണിജ്യപരമായി ലഭ്യമായ യുവി സീലിംഗ് ലൈറ്റുകള്‍ ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു.

അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍ക്ക് കൊറോണ വൈറസിനെ (കോവിഡ് -19) നശിപ്പിക്കാന്‍ കഴിയുമെന്ന ബഹ്റൈനി ഗവേഷണ സംഘത്തിന്റെ വാദം പൊളിയുന്നു. ബഹ്റൈന്‍ യൂണിവേഴ്സിറ്റിയും ആരോഗ്യ മന്ത്രാലയവും നടത്തിയ പഠനത്തില്‍ വാണിജ്യപരമായി ലഭ്യമായ യുവി സീലിംഗ് ലൈറ്റുകള്‍ ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊറോണ വൈറസിനെ യുവി രശ്മികള്‍ക്ക് നശിപ്പിക്കാന്‍ സാധിക്കുമെന്ന വാദം മുന്നോട്ട് വെച്ചത്. എന്നാല്‍ തുടര്‍ന്നുള്ള പഠനത്തില്‍ കൊറോണ വൈറസിനെ ഇത് ബാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

SHARE :
folder_openTags
content_copyCategory