Saturday, September 18, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്‍ഡോര്‍ ഡൈനിംഗിനുള്ള നിയന്ത്രണം മാര്‍ച്ച് 14 വരെ മാത്രം

ബഹ്‌റൈനില്‍ ഇന്‍ഡോര്‍ ഡൈനിംഗിനുള്ള നിയന്ത്രണം മാര്‍ച്ച് 14 വരെ മാത്രം

മനാമ: ബഹ്‌റൈനില്‍ ഇന്‍ഡോര്‍ ഡൈനിംഗ്, ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെയുള്ള കാലയളവിലേക്ക് മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച് 14 ന് ശേഷം ഇവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യം പിന്നീട് തീരുമാനിക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മൂന്ന് മാസം വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ ഇവ ഉള്‍പ്പെടുമോ എന്ന സംശയമാണ് മന്ത്രാലയം ധൂലികരിച്ചിരിക്കുന്നത്. എന്നാല്‍ സാമൂഹിക അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ എന്നീ നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരും.

 

Most Popular