Thursday, May 6, 2021
Home Gulf Bahrain ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ശൈഖ മയയെ ബഹ്‌റൈന്‍ നിര്‍ദേശിച്ചു

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ശൈഖ മയയെ ബഹ്‌റൈന്‍ നിര്‍ദേശിച്ചു

മനാമ: ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബഹ്റൈന്‍ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയര്‍പേഴ്സന്‍ ശൈഖ മയയെ ബഹ്റൈന്‍ നിര്‍ദേശിച്ചു. സാംസ്‌കാരിക ടൂറിസം രംഗത്ത് അവര്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച് 2017ല്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രത്യേക അംബാസഡര്‍ പദവി നല്‍കി ആദരിച്ചിരുന്നു. ബഹ്റൈന്‍ പാരമ്പര്യ-സാംസ്‌കാരിക അതോറിറ്റിയുടെ വളര്‍ച്ചയിലും ലോക പൈതൃക പട്ടികയിലേക്ക് ബഹ്റൈനെ എത്തിക്കുന്നതിലും അവര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. നാമനിര്‍ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ സുസ്ഥിര ടൂറിസത്തിന്റെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയിലൂടെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താന്‍ സാധിക്കും.

Most Popular