X
ജി.​സി.​സി ഉ​ച്ച​കോ​ടിയില്‍ ബഹറൈന്‍ സംഘത്തെ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ന​യി​ക്കും

ജി.​സി.​സി ഉ​ച്ച​കോ​ടിയില്‍ ബഹറൈന്‍ സംഘത്തെ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ന​യി​ക്കും

personSJ access_timeTuesday January 5, 2021
HIGHLIGHTS
ജി.സി.സി രാജ്യങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും അനുസൃതമായ നടപടികള്‍ക്ക് ബഹ്‌റൈന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മനാമ: 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ ഇന്ന് സൗദിയിലേക്ക് പുറപ്പെടും. വിദേശകാര്യ മന്ത്രി ഡോ. അബ് ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍സയാനി, ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ഖലീഫ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശാനുസരണം കിരീടാവകാശി നയിക്കും. ജി.സി.സി രാജ്യങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും അനുസൃതമായ നടപടികള്‍ക്ക് ബഹ്‌റൈന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory